‘ആര് പറഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും പിന്മാറിയത്’ :തരൂരിനെ വിലക്കിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എന്‍എസ് നുസൂർ


ശശി തരൂരിന്റെ പരിപാടി യൂത്ത് കോണ്‍ഗ്രസ് ഉപേക്ഷിച്ചത് അന്വേഷിക്കണമെന്ന ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് പരാതി നൽകി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാധ്യക്ഷൻ. ആര് പറഞ്ഞിട്ടാണ് യൂത്ത് കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും പിന്മാറിയതെന്ന് അറിയണമെന്ന് മുന്‍ സംസ്ഥാന ഉപാധ്യക്ഷൻ എന്‍എസ് നുസൂർ ആവശ്യപ്പെട്ടു.

കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നില്‍ നിന്ന് കുത്തുന്നവരെ തിരിച്ചറിയാനെങ്കിലും അന്വേഷണം ഉപകരിക്കുമെന്ന് നുസൂര്‍ കൂട്ടിച്ചേർത്തു. ‘യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഒരു പരിപാടി വച്ചാല്‍ അത് മാറ്റിവെക്കാന്‍ ആര്‍ക്കാണ് ഇത്ര വാശി. തിരുത്തല്‍ ശക്തിയായിരുന്ന പ്രസ്ഥാനത്തിന് എന്ത് പറ്റി? ആരുടെയെങ്കിലും വാക്കിന്റെ പേരില്‍ പിന്നോട്ട് പോകുന്ന പ്രസ്ഥാനമായിരുന്നില്ല യൂത്ത് കോണ്‍ഗ്രസ്,’ നുസൂര്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ അങ്ങനെ ആരെയും ഒഴിവാക്കാന്‍ ആവില്ലെന്നും സംവാദ പരിപാടിയുടെ സംഘാടനത്തില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനെപ്പറ്റി അവരോട് ചോദിക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

 

article-image

aa

You might also like

  • Straight Forward

Most Viewed