നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി സർദാർ പട്ടേൽ സ്‌റ്റേഡിയമാക്കുമെന്ന് കോൺഗ്രസ്

അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിന്റെ പേര് മാറ്റി സർദാർ പട്ടേൽ സ്‌റ്റേഡിയമാക്കുമെന്ന് ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിൽ കോൺഗ്രസ്. ശനിയാഴ്ചയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തുകയാണെങ്കിൽ പ്രകടന പത്രികയെ ആദ്യമന്ത്രിസഭ യോഗത്തിൽ തന്നെ ഔദ്യോഗിക രേഖയാക്കി മാറ്റുമെന്ന് ഗുജറാത്ത് തെരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
സംസ്ഥാനത്ത് രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒന്നിന് ആദ്യ ഘട്ടവും അഞ്ചിന് രണ്ടാം ഘട്ടവും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ നടക്കുക. സംസ്ഥാനത്ത് 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സർക്കാർ ജോലികളിൽ 50 ശതമാനം വനിതാ സംവരണം നടപ്പിലാക്കും. വിധവകൾക്കും വയോധികർക്കും 2000 രൂപ മാസം പെൻഷൻ നൽകുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. 3000 ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ തുറക്കും. പിജി തലം വരെ പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകും. മൂന്ന് ലക്ഷം രൂപ വരെയുള്ള കാർഷിക കടം എഴുതി തള്ളും. 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 3000 രൂപ തൊഴിലില്ലായ്മ വേതനം നൽകും. 500 രൂപയ്ക്ക് ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുമെന്നും പ്രകടന പത്രികയിലുണ്ട്.
ഖാർഗെയുടെ കീഴിൽ ടാസ്‌ക് ഫോഴ്‌സിന്റെ ആദ്യ യോഗം പത്ത് ലക്ഷം രൂപ വരെയുള്ള സൗജന്യ ചികിത്സ. അഞ്ച് ലക്ഷം രൂപ വരെയുള്ള സൗജന്യ ആരോഗ്യ പരിശോധനയും മരുന്നുകളും നൽകും. കൊവിഡ് അസുഖബാധിതർക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കോൺഗ്രസ് വാഗ്ദാനമുണ്ട്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കഴിഞ്ഞ 27 വർഷത്തിനിടെ ഉയർന്ന അഴിമതി ആരോപണങ്ങളെല്ലാം പരിശോധിക്കുകയും കുറ്റക്കാരായാവരെ ശിക്ഷിക്കുമെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
vkbl