രണ്ട് മാസം പ്രായമായ കുഞ്ഞിനെ ഇരയാക്കി നരബലി നടത്താൻ ശ്രമം

മരിച്ചുപോയ പിതാവിനെ പുനർജീവിപ്പിക്കാൻ പിഞ്ചുകുഞ്ഞിനെ ഇരയാക്കി നരബലി നടത്താൻ ശ്രമം. കുഞ്ഞിനെ പൊലീസ് രക്ഷപ്പെടുത്തി. തട്ടിക്കൊണ്ടുപോയ യുവതിയെ അറസ്റ്റ് ചെയ്തു. ഡൽഹി ഗാർഹിയിലാണ് സംഭവമുണ്ടായത്. വ്യാഴാഴ്ച്ച രണ്ട് മാസം മാത്രം പ്രായമുള്ള ആണ്‍ കുഞ്ഞിനെ കാണാതാകുകയായിരുന്നു. തുടർന്ന് തട്ടിക്കൊണ്ടുപോകൽ രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.തട്ടിക്കൊണ്ടുപോയ സ്ത്രീയെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ചാണ് തങ്ങളുടെ കുടുംബം ആദ്യമായി കാണുന്നതെന്നും ഒരു സന്നദ്ധ സംഘടനയിലെ അംഗമെന്നാണ് യുവതി പരിചയപ്പെടുത്തിയതെന്നും കുഞ്ഞിന്റെ അമ്മ പൊലീസിന് മൊഴി നൽകി. കുട്ടിയെ തട്ടിയെടുക്കുക എന്ന ഉദ്ദേശത്തോടെ അവർ കുടുംബത്തെ പിന്തുടരുകയായിരുന്നെന്ന് പൊലീസ് പറയുന്നു. കുറേ സമയത്തിന് ശേഷം അന്ന് തന്നെ കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.
ഗുജറാത്ത് പ്രകടനപത്രികയിൽ കോൺഗ്രസ് നവജാത ശിശുവിനെ ബലി നൽകിയാൽ മരിച്ചുപോയ പിതാവ് ജീവനോടെ തിരികെ വരുമെന്ന അന്ധവിശ്വാസത്തിലാണ് പ്രതി തട്ടിക്കൊണ്ടുപോകൽ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് നരബലി നടത്തുന്നതിന് മുന്നേ പ്രതിയെ പിടികൂടിയത്. ശ്വേത എന്ന 25 വയസുകാരിയാണ് പ്രതിയെന്ന് പൊലീസ് വെളിപ്പെടുത്തി. പത്തനംതിട്ട ഇലന്തൂരിൽ രണ്ട് സ്ത്രീകളെ സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടി നരബലിക്ക് ഇരയാക്കുകയും മാംസം പാകം ചെയ്ത് ഭക്ഷിച്ചെന്നുമുള്ള വാർത്ത ഞെട്ടലുണ്ടാക്കിയിരുന്നു. റോസ്ലിൻ, പത്മ എന്നീ സ്ത്രീകളെ മുഹമ്മദ് ഷാഫി, ഭഗവൽ സിംഗ്, ലൈല എന്നിവർ ചേർന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന പൊലീസ് കണ്ടെത്തൽ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാർത്തയായിരുന്നു.
tfuftu