യുപിയിലെ ദുർ‍ഗാപൂജ പന്തലിൽ‍ തീപടർ‍ന്ന് മൂന്നു മരണം


യുപിയിലെ ദുർ‍ഗാപൂജ പന്തലിൽ‍ തീപടർ‍ന്ന് രണ്ട് കുട്ടികളടക്കം മൂന്നു പേർ‍ മരിച്ചു. അറുപതിലധികം പേർ‍ക്ക് അപകടത്തിൽ‍ പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. ഞായറാഴ്ച രാത്രി ഒന്‍പതിന് യുപിയിലെ ഭദോഹിയിലാണ് സംഭവം. ദുർ‍ഗാ പൂജയ്ക്കിടയിലെ പ്രധാന ചടങ്ങായ ആരതി നടക്കുന്നതിനിടെയാണ് സംഭവം.

രണ്ടു പേർ‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പത്തു വയസുകാരനായ കുട്ടി ഇന്നു രാവിലെ ആശുപത്രിയിൽ‍ വച്ച് മരിച്ചു.  ഷോർ‍ട്ട് സർ‍ക്ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ‍ പോലീസ് അന്വേഷണം ആരംഭിച്ചു.

article-image

duft

You might also like

  • Straight Forward

Most Viewed