ആറു വയസുകാരനെ ബലി നൽകിയ ബിഹാർ സ്വദേശികൾ അറസ്റ്റിൽ

ബലി നൽകാനെന്ന പേരിൽ ആറു വയസുകാരനെ കൊലപ്പെടുത്തിയ രണ്ട് നിർമാണതൊഴിലാളികൾ അറസ്റ്റിൽ. ബീഹാർ സ്വദേശികളായ വിജയ് കുമാർ(19), അമർ കുമാർ(19) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ലഹരി ഉപയോഗിച്ച ശേഷമാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഡൽഹിയിലെ ലോധി കോളനിയിൽ ശനിയാഴ്ച രാത്രിയിലാണ് സംഭവം.
സമ്പത്ത് വർധിക്കാൻ കുട്ടിയെ ബലി നൽകാൻ ദൈവം ആവശ്യപ്പെട്ടതനുസരിച്ചാണ് കൊല നടത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയത്. കഞ്ചാവിന്‍റെ ലഹരിയിലായിരുന്ന ഇവർ കറിക്കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തറുക്കുകയായിരുന്നു. യുപിയിൽനിന്നെത്തിയ നിർമാണ തൊഴിലാളികളുടെ മകനാണ് കൊല്ലപെട്ടത്.
െപ