എക്സൈസ് നയത്തിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ മദ്യവ്യവസായി സമീർ മഹേന്ദ്രു അറസ്റ്റിൽ

ആം ആദ്മി സർക്കാർ ഡൽഹിയിൽ പ്രഖ്യാപിച്ച എക്സൈസ് നയത്തിൽ ക്രമക്കേട് നടത്തിയെന്ന കേസിൽ മദ്യവ്യവസായി സമീർ മഹേന്ദ്രു അറസ്റ്റിൽ. കേസിൽ പ്രതിയായ മലയാളി വ്യവസായി വിജയ് നായരുടെ അറസ്റ്റിന് മണിക്കൂറുകൾക്കുള്ളിലാണ് മഹേന്ദ്രുവിനെ ഇഡി കസ്റ്റഡിയിലെടുത്തത്. സ്വകാര്യ ബാറുകൾക്ക് അധിക ലാഭം ഉറപ്പുനൽകുന്ന രീതിയിലാണ് ഡൽഹി സർക്കാർ മദ്യനയം നിശ്ചയിച്ചതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. വിവാദങ്ങൾ ഉയർന്നതോടെ സർക്കാർ പിൻവലിച്ച മദ്യനയത്തിന്‍റെ ഭാഗമായി അധികൃതരുമായി കള്ളപ്പണ ഇടപാടുകൾ നടത്തിയെന്ന കേസിലാണ് മഹേന്ദ്രുവിനെ അറസ്റ്റ് ചെയ്തത്.
ഇൻഡോസ്പിരിറ്റസ് കന്പനി ഉടമയായ മഹേന്ദ്രു, അർജുൻ പാണ്ഡേ എന്ന വ്യക്തി വഴി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് നാല് കോടി രൂപ കൈമാറിയെന്ന് ഇഡി ആരോപിച്ചിരുന്നു. വിജയ് നായരുടെ നിർദേശാനുസരമാണ് മഹേന്ദ്രു സിസോദിയയ്ക്ക് പണം നൽകിയതെന്ന് ഇഡി പറഞ്ഞു. എന്നാൽ ആരോപണങ്ങൾ ആം ആദ്മി പാർട്ടി നിഷേധിച്ചിരുന്നു.
syh