കനത്ത മഴ;‍ യുപിയിൽ മതിൽ‍ ഇടിഞ്ഞുവീണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ‍ 10 പേർ‍ മരിച്ചു


യുപിയിൽ‍ കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന മഴയിൽ‍ മതിൽ‍ ഇടിഞ്ഞുവീണ് രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ‍ 10 പേർ‍ മരിച്ചു. ഉത്തർ‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഇറ്റാവയ്ക്ക് പുറമേ, ഫിറോസാബാദ്, ബൽ‍റാംപൂർ‍ തുടങ്ങി മറ്റ് ചില ജില്ലകളിലും മഴമൂലം മരണങ്ങൾ‍ സംഭവിച്ചതായി അധികൃതർ‍ അറിയിച്ചു. 

സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയിൽ‍ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽ‍കി.

article-image

zxyhxu

You might also like

  • Straight Forward

Most Viewed