യുപി സ്വദേശിയായ പതിനാറുകാരിക്ക് കോഴിക്കോട് നഗരത്തിൽ‍ ക്രൂരപീഡനം; നാല് പേർ കസ്റ്റഡിയിൽ


യുപി സ്വദേശിയായ പതിനാറുകാരിക്ക് കോഴിക്കോട് നഗരത്തിൽ‍വച്ച് ക്രൂരപീഡനം. കൂട്ടബലാൽ‍ത്സംഗത്തിനു ശേഷം പെൺ‍കുട്ടിയെ റെയിൽ‍വേ പ്ലാറ്റ്‌ഫോമിൽ‍ ഉപേക്ഷിച്ചു. സംഭവത്തിൽ‍ യുപി സ്വദേശികളായ നാലു പേരെ പോലീസ് കസ്റ്റഡിലെടുത്തു. ഇക്ബാർ‍ ആലം, അജാജ്, ഇർ‍ഷാദ്, ഷക്കീർ‍ ഷാ എന്നിവരാണ് പിടിയിലായത്. വാരാണസിയിൽ‍ നിന്ന് പാട്‌ന−എറണാകുളം എക്‌സ്പ്രസിൽ‍ കയറിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ചെന്നൈയിലെ സഹോദരിയുടെ അടുത്തേയ്ക്ക് പോകുകയായിരുന്ന പെൺകുട്ടിയെ സ്റ്റേഷനെത്തിയപ്പെൾ‍ പ്രതികൾ‍ ഇറങ്ങാൻ സമ്മതിച്ചില്ല.

പെൺകുട്ടിയെ ബലം പ്രയോഗിച്ച് ഇവർ‍ പാലക്കാട് സ്റ്റേഷനിലിറക്കി. പിന്നീട് കോഴിക്കോട് നഗരത്തിലെ ലോഡ്ജിലെത്തിച്ച് പെണ്‍കുട്ടിയെ ബലാൽ‍ത്സംഗത്തിനിരയാക്കി. കോഴിക്കോട് റെയിൽ‍വേ സ്‌റ്റേഷനിലെ ഒന്നാം പ്ലാറ്റ്‌ഫോമിൽ‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ റെയിൽ‍വേ പോലീസാണ് കണ്ടെത്തിയത്.

article-image

zgxdh

You might also like

  • Straight Forward

Most Viewed