രാജ്പഥ് കർത്തവ്യ പഥ് ആക്കുന്നതിന് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി മുൻസിപ്പൽ കൗൺസിൽ


ഇന്ത്യയുടെ അഭിമാനമായ ഡൽഹി ഹൃദയത്തിലെ രാജപാതയുടെ പേർ കർത്തവ്യ പഥ് ആക്കുന്നതിനെ ഐകകണ്‌ഠ്യേന പിന്തുണ പ്രഖ്യാപിച്ച് ഡൽഹി മുൻസിപ്പൽ കൗൺസിൽ. സെൻട്രൽ വിസ്റ്റ പദ്ധതിയുടെ ഭാഗമായിട്ടാണ് ഡൽഹിയിൽ രാജ്പഥ് എന്ന പേർ കർത്തവ്യ പഥ് എന്നാക്കാൻ തീരുമാനിച്ചത്. നരേന്ദ്രമോദി അടങ്ങുന്ന ക്യാബിനറ്റാണ് നിർദ്ദേശം മുന്നോട്ട് വെച്ചത്. ഈ നിർദ്ദേശം പ്രമേയത്തിലൂടെ ഇന്ന് ഡൽഹി മുൻസിപ്പൽ കമ്മീഷൻ അംഗീകരിച്ചു. ഇന്നത്തെ യോഗം ചരിത്രത്തിന്റെ ഭാഗമാണ്. മുൻസിപ്പൽ കോർപ്പറേഷൻ പ്രമേയത്തിലൂടെ രാജ്പഥ് എന്ന പേര് കർത്തവ്യ പഥ് എന്നാക്കാൻ തീരുമാനിച്ചിരിക്കുന്നു. എല്ലാ അംഗങ്ങളും ഐകകണ്‌ഠ്യേനയാണ് പ്രമേയത്തെ അംഗീകരിച്ചത്. അടിമത്തകാലത്താണ് ഡൽഹിയിലെ എല്ലാ റോഡുകളും പണിതത്. അന്ന് ഭരിച്ചവർ ബ്രിട്ടീഷ് രാജ്ഞിയോടുള്ള ആദരസൂചകമായി ക്വീൻസ് വേ നിർമ്മിച്ചത് പിന്നീട് നമ്മൾ ജൻപഥ് ആക്കിയിരുന്നു. അതിന് ശേഷം ബ്രിട്ടീഷ് രാജാവിനോടുള്ള ആദരസൂചകമായി പണിത രാജ്പഥാണ് ഇനി കർത്തവ്യ പഥായി മാറുന്ന തെന്നും പ്രമേയത്തിൽ വിശദീകരിക്കുന്നു. 

ജനാധിപത്യത്തിന്റെ സ്വരൂപം തന്നെ ജനങ്ങളുടെ ആശയങ്ങൾക്ക് നൽകുന്ന പ്രാധാന്യമാണ്. ഭരണാധികാരികളും ജനങ്ങളുടെ ഭാഗമാണെന്ന് ഓർമ്മിപ്പിക്കുന്ന ചരിത്രപരമായ തീരുമാനമാണിതെന്നും പ്രമേയത്തിൽ പറയുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതവർഷത്തിൽ അതിവേഗം മുന്നേറുന്ന ഭാരതം എല്ലാ അടിമത്ത ചിഹ്നങ്ങളേയും ചിന്തകളേയും തൂത്തെറിയണമെന്ന് ചെങ്കോട്ട പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമാണ് രാജ്പഥ് എന്നതിന് പകരം എല്ലാ ഭരണകൂട സിരാകേന്ദ്രങ്ങളിലേയ്‌ക്കും നയിക്കുന്ന പാത ഭരണകർത്താക്കളുടെ കർത്തവ്യം ഓർമ്മിപ്പിക്കുന്നതാകണമെന്ന പൊതു ആശയം ഉരുത്തിരിഞ്ഞത്.

article-image

sdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed