ഡൽഹിയിൽ പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പനയ്‌ക്ക് നിരോധനം

ഡൽഹിയിൽ പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പനയ്‌ക്ക് നിരോധനം. അടുത്ത ജനുവരി ഒന്നുവരെയാണ് പടക്കങ്ങളുടെ വിൽപ്പനയ്‌ക്ക് ഡൽഹി സർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. പരിസ്ഥിതി−വായു മലിനീകരണം കണക്കിലെടുത്താണ് നടപടി.
ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ആണ് നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധനം കർശനമായി നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതി ഉടൻ തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളിലേത് പോലെ ഇക്കുറിയും പടക്കത്തിന്റെ നിർമ്മാണം, വിൽപ്പന എന്നിവയ്‌ക്ക് നിരോധനമുണ്ടായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിനാണ് ഡൽഹി സാക്ഷിയായത്. ഇക്കുറി സമാന സാഹചര്യം ഉണ്ടാകാതിരിക്കാനായാണ് പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പന നിരോധിച്ചത്. പടക്കങ്ങളുടെ നിർമ്മണം, വിൽപ്പന എന്നിവയ്‌ക്കും, കൈവശം സൂക്ഷിക്കുന്നതിനും ഇക്കുറിയും നിരോധനം ഉണ്ട്. നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള കർമ്മ പദ്ധതി ആസൂത്രണം ചെയ്യാൻ ഡൽഹി പോലീസിനോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
xhgcf