വിവാഹത്തിന്റെ നിയമസാധുത തെളിയിക്കാൻ ആര്യസമാജം നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രം മതിയാകില്ലെന്ന് അലഹബാദ് ഹൈക്കോടതി


വിവാഹത്തിന്റെ നിയമസാധുത തെളിയിക്കാൻ ആര്യസമാജം നൽകുന്ന സർട്ടിഫിക്കറ്റുകൾ മാത്രം മതിയാകില്ലെന്നും വിവാഹം രജിസ്റ്റർ ചെയ്യണമെന്നും അലഹബാദ് ഹൈക്കോടതി. ഹേബിയസ് കോർപ്പസ് ഹരജി പരിഗണിക്കവേ ജസ്റ്റിസ് സൗരഭ് ശ്യാംഷേരിയാണ് ഇക്കാര്യം പറഞ്ഞത്. വ്യത്യസ്ത ആര്യസമാജം സൊസൈറ്റികൾ നൽകിയ വിവാഹ സർട്ടിഫിക്കറ്റുകൾ ഈ കോടതിയിലും മറ്റ് ഹൈക്കോടതികളിലും വ്യത്യസ്ത ഘട്ടങ്ങളിൽ പരിശോധനക്കായി എത്തിയിട്ടുണ്ടെന്നും രേഖകളുടെ ആധികാരികത പോലും പരിഗണിക്കാതെ വിവാഹങ്ങൾ സംഘടിപ്പിക്കുന്നതിൽ പ്രസ്തുത സ്ഥാപനം അവരുടെ വിശ്വാസ്യത ദുരുപയോഗം ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു.

തന്റെ ഭാര്യയെ മറ്റൊരാൾ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഭോല സിംഗ് എന്നയാൾ നൽകിയ ഹേബിയസ് കോർപ്പസ് ഹരജിയിലാണ് കോടതിയുടെ നിരീക്ഷണം. യുവതി തന്റെ ഭാര്യയാണെന്ന് തെളിയിക്കാൻ ഇയാൾ ആര്യസമാജം നൽകിയ വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കിയിരുന്നു. രേഖകളുടെ ആധികാരികത പോലും പരിഗണിക്കാതെ ആര്യസമാജം സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ടെന്നും അത് ഈ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകർക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഗാസിയാബാദിലെ ആര്യസമാജമാണ് സർട്ടിഫിക്കറ്റ് നൽകിയിരുന്നത്. വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ, പ്രസ്തുത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ മാത്രം കക്ഷികൾ വിവാഹിതരായതായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.

article-image

fgvgv

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed