കേരളത്തിൽ 58, 570 വിദ്യാർഥികൾ എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടി


കേരളത്തിൽ 58, 570 വിദ്യാർഥികൾ എഞ്ചിനീയറിങ് പ്രവേശനത്തിന് യോഗ്യത നേടിയതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. എഞ്ചിനീയറിങിൽ ഇടുക്കി സ്വദേശി വിശ്വനാഥ വിനോദ് ഒന്നാം റാങ്കും തിരുവനന്തപുരം സ്വദേശി തോമസ് ബിജു രണ്ടാം റാങ്കും കരസ്ഥമാക്കി. കൊല്ലത്ത് നിന്നുള്ള നവജ്യോത് ബി കൃഷ്ണനാണ് മൂന്നാം റാങ്ക്. 77,005 പേരാണ് ഇത്തവണ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതിയത്. പ്ലസ് ടു മാർക്കും എൻട്രൻസ് മാർക്കും ചേർത്താണ് റാങ്ക് നിർണയിച്ചതെന്നും മന്ത്രി പറഞ്ഞു. വിശ്വനാഥ വിനോദിന്‍റെ വീട്ടിലേക്ക് ഒന്നാം റാങ്ക് എത്തുന്നത് രണ്ടാം തവണയാണ്. 

സഹോദരൻ‍ 2019ൽ‍ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ‍ ഒന്നാം റാങ്ക് നേടിയിരുന്നു. മദ്രാസ് ഐഐടിയിൽ‍ പഠിക്കാനാണ് താത്പര്യമെന്ന് വിശ്വനാഥ വിനോദ് പ്രതികരിച്ചു. കമ്പ്യൂട്ടർ‍ സയൻസിൽ‍ പഠനം നടത്താനാണ് ആഗ്രഹമെന്ന് രണ്ടാം റാങ്ക് നേടിയ തോമസ് ബിജു പറഞ്ഞു. ജെ.ഇ.ഇ പരീക്ഷയിലെ ഒന്നാം റാങ്കിന് പിന്നാലെയാണ് തോമസ് ബിജുവിനെ തേടി കീമിൽ‍ രണ്ടാം റാങ്കെത്തിയത്.

article-image

fhcj

You might also like

  • Lulu Exchange
  • Straight Forward

Most Viewed