ഉത്തർപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ബസിൽ ട്രക്ക് ഇടിച്ച് നാല് പേർ മരിച്ചു


കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ച ബസിൽ ട്രക്ക് ഇടിച്ച് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. തൊഴിലാളികൾ സഞ്ചരിച്ച ഡബിൾ ഡെക്കർ ബസിന്റെ പിന്നിൽ ട്രക്ക് ഇടിക്കുകയായിരുന്നു. നേപ്പാളി കുടിയേറ്റ തൊഴിലാളികളുമായി ഗോവയിലേക്ക് പോവുകയായിരുന്നു ബസ്. യാത്രയ്‌ക്കിടയിൽ ബസിന്റെ ടയർ പഞ്ചറായതിനെ തുടർന്ന് ഡ്രൈവർ റോഡരികിൽ വാഹനം നിർത്തിയിരുന്നു. തുടർന്ന് ടയർ മാറ്റുന്നതിനിടയിലാണ് അപകടം നടന്നത്.

അപകടത്തിൽ പരിക്കേറ്റവരെ പ്രദേശത്തെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിൽ ആറുപേരെ ലഖ്നൗ ട്രോമ സെന്ററിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചു.കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

article-image

cjcvgj

You might also like

Most Viewed