ബിഹാറിൽ നിതീഷ് യുഗം അവസാനിക്കുന്നു; രാജ്യസഭയിലേക്ക് പത്രിക നൽകി, ഇനി ബിജെപി മുഖ്യമന്ത്രി


ഷീബ വിജയൻ
പാട്‌ന/ന്യൂഡൽഹി: ബിഹാർ രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ നീണ്ട നിതീഷ് കുമാറിന്റെ ആധിപത്യത്തിന് അന്ത്യം കുറിക്കുന്നു. മുഖ്യമന്ത്രി പദം ഒഴിഞ്ഞുക്കൊണ്ട് നിതീഷ് കുമാർ രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പാട്‌നയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടൊപ്പമെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ഇതോടെ ബിഹാറിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി അധികാരമേൽക്കുന്നതിനും വഴിതെളിഞ്ഞു.

75 വയസ്സ് പൂർത്തിയായ നിതീഷ് കുമാറിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് മാറ്റാനും പകരം ബിജെപിക്ക് മുഖ്യമന്ത്രി പദം നൽകാനുമാണ് എൻഡിഎയിൽ ധാരണയായിരിക്കുന്നത്. നിതീഷിന്റെ മകൻ നിഷാന്ത് കുമാറിനെ പുതിയ മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയാക്കുമെന്നാണ് വിവരം. ജെഡിയു വർക്കിങ് പ്രസിഡന്റ് സഞ്ജയ് ഝാ നടത്തിയ മധ്യസ്ഥ ചർച്ചകളാണ് നിതീഷിനെ ഈ തീരുമാനത്തിലേക്ക് എത്തിച്ചത്. മാർച്ച് 16-ന് രാജ്യസഭാ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ നിതീഷ് മുഖ്യമന്ത്രി സ്ഥാനം ഔദ്യോഗികമായി രാജിവെക്കും.

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിക്ക് ഇതുവരെ മുഖ്യമന്ത്രി പദം ലഭിക്കാത്ത ഏക സംസ്ഥാനമായിരുന്നു ബിഹാർ. നിയമസഭാ തെരഞ്ഞെടുപ്പിൽ 89 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും നിതീഷിനെ മുഖ്യമന്ത്രിയാക്കിയത് പിന്നീട് അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണെന്ന് വിലയിരുത്തപ്പെടുന്നു. സമ്രാട്ട് ചൗധരിയെ ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചേക്കുമെന്നാണ് സൂചന.

മഹാരാഷ്ട്രയിൽ പയറ്റിയ അതേ കുതിരക്കച്ചവട തന്ത്രമാണ് ബിജെപി ബിഹാറിലും നടപ്പാക്കുന്നതെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് കുറ്റപ്പെടുത്തി. ജനവിധി അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും അദ്ദേഹം പറഞ്ഞു.

നിതീഷ് കുമാർ കർശനമായി നടപ്പാക്കിയ മദ്യനിരോധന നയം പുതിയ ബിജെപി സർക്കാർ അധികാരമേൽക്കുന്നതോടെ പിൻവലിച്ചേക്കുമെന്ന് ശക്തമായ അഭ്യൂഹങ്ങളുണ്ട്. ഇത് സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വാദം.

article-image

eqwewdrerw

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed