ക്രിക്കറ്റ് താരം അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി
ഷീബ വിജയൻ
മുംബൈ: ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ മകനും യുവ ക്രിക്കറ്ററുമായ അർജുൻ ടെണ്ടുൽക്കർ വിവാഹിതനായി. പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകളും യുവ സംരംഭകയുമായ സാനിയ ചന്ദോക്കാണ് വധു. ദക്ഷിണ മുംബൈയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന ചടങ്ങിൽ കായിക, സിനിമ, വ്യവസായ മേഖലകളിലെ വൻനിര തന്നെ അണിനിരന്നു.
ഇന്റർകോണ്ടിനെന്റൽ ഹോട്ടൽ ഗ്രൂപ്പ്, ഐസ്ക്രീം ബ്രാൻഡായ ബ്രൂക്ലിൻ ക്രീമറി എന്നിവയുടെ ഉടമകളായ ഘായി കുടുംബത്തിലെ അംഗമാണ് സാനിയ. നിലവിൽ മുംബൈ ആസ്ഥാനമായുള്ള 'മിസ്റ്റർ പാസ് പെറ്റ് സ്പാ ആൻഡ് സ്റ്റോർ' എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായി പ്രവർത്തിക്കുകയാണ് അവർ. ഇരുപത്തഞ്ചുകാരനായ അർജുൻ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്ക് വേണ്ടിയാണ് അർജുൻ പാഡണിയുന്നത്.
ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിത അംബാനി എന്നിവർക്ക് പുറമെ എം.എസ്. ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, യുവരാജ് സിംഗ് തുടങ്ങിയ ക്രിക്കറ്റ് താരങ്ങളും അമിതാഭ് ബച്ചൻ, ഐശ്വര്യ റായ് ഉൾപ്പെടെയുള്ള സിനിമാ താരങ്ങളും നവദമ്പതികൾക്ക് ആശംസകൾ നേരാൻ എത്തിയിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
asasdads


