പ്രവേശനം നിഷേധിച്ചു; യുവതി ആശുപത്രി മന്ദിരത്തിന് പുറത്ത് കുഞ്ഞിന് ജന്മം നൽകി

പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് യുവതി ആശുപത്രി മന്ദിരത്തിന് പുറത്ത് കുഞ്ഞിന് ജന്മം നൽകിയതായി ആരോപണം. ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലാണ് ഏറെ വിവാദമുയർത്തിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാരെ ജോലി ചെയ്യുന്നതിൽ നിന്നും തടയുകയും ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തു. കേന്ദ്ര സർക്കാരിന്‍റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആശുപത്രിയാണ് ഇത്.
സംഭവത്തിൽ സഫ്ദർജംഗ് ആശുപത്രിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. തിങ്കളാഴ്ച യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ലെന്നും അത്യാഹിത വിഭാഗത്തിന് പുറത്ത് രാത്രി കഴിച്ചുകൂട്ടിയെന്നുമാണ് യുവതിയുടെ ബന്ധുക്കളുടെ ആരോപണം.