ലഹരിമരുന്ന് കേസ്; ആര്യൻ ഖാന് പാസ്പോർട്ട് തിരികെ നൽകാൻ കോടതി നിർദേശം

ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസിൽ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ക്ലീൻചിറ്റ് ലഭിച്ച ആര്യൻ ഖാന് പാസ്പോർട്ട് തിരികെ നൽകാൻ കോടതി നിർദേശിച്ചു. തെളിവുകളുടെ അഭാവത്തിൽ ആര്യൻ അടക്കം അഞ്ച് പേരെ ജൂൺ 30നാണ് കേസിൽനിന്ന് ഒഴിവാക്കിയത്.