ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം; മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു

ഭുവനേശ്വർ: ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. നിരവധിപ്പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരം ഛത്തീസ്ഗഡ്- ഒഡീഷ അതിർത്തിയിലെ നൗപദയിലാണ് സംഭവമുണ്ടായത്.
റോഡ് സുരക്ഷയിൽ ഏർപ്പെട്ടിരുന്ന ജവാൻമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ക്രൂഡ് ബാരൽ ഗ്രനേഡ് ലോഞ്ചറുകൾ ഉപയോഗിച്ചുള്ള ആക്രമണമാണ് ഉണ്ടായതെന്നുമാണ് പ്രാഥമിക നിഗമനം. മേഖലയിൽ മാവോയിസ്റ്റുകൾക്കായി സൈന്യം തെരച്ചിൽ തുടങ്ങി.