ബഹ്റൈനിലെ പുതിയ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോ​ഗം ​ഗുദേബിയ പാലസിൽ വെച്ച് നടന്നു.


ബഹ്റൈനിലെ പുതിയ മന്ത്രിസഭയുടെ ആദ്യ കാബിനറ്റ് യോഗം ഗുദേബിയ പാലസിൽ വെച്ച് നടന്നു. സ്ഥാനമൊഴിഞ്ഞ ഉപപ്രധാനമന്ത്രിമാർക്കും, മന്ത്രിമാർക്കും പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുതിയ കാബിനറ്റ് ആശംസകൾ നേർന്നു. രാജ്യത്തിന്റെ ക്ഷേമത്തിനും വികസനത്തിനുമായി പ്രവർത്തിക്കുമെന്ന് പുതിയ മന്ത്രിമാർ വ്യക്തമാക്കി. ലോകത്തെ തന്നെ പുതിയ വിമാനത്താവളങ്ങളിൽ മികച്ചതായി ബഹ്റൈൻ എയർപോർട്ട് തെരഞ്ഞെടുക്കപ്പെട്ടതിലുള്ള സന്തോഷം മന്ത്രിസഭ രേഖപ്പെടുത്തി. ഈജിപ്തിൽ നടന്ന ത്രി രാഷ്ട്ര ഉച്ചകോടിയെയും മന്ത്രി സഭ സ്വാഗതം ചെയ്തു. 

You might also like

Most Viewed