രാഹുലിനോട് കേന്ദ്രം പക വീട്ടാൻ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു: സ്റ്റാലിൻ


രാഹുൽ ഗാന്ധിയ്ക്കെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടിയെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. രാഹുലിനോടും സോണിയയോടും കേന്ദ്രം പക വീട്ടുകയാണെന്ന് സ്റ്റാലിൻ ആരോപിച്ചു.

രാഷ്ട്രീയ പകവീട്ടാൻ‍ കേന്ദ്ര അന്വേഷണ ഏജൻസികളെ കേന്ദ്രസർ‍ക്കാർ‍ ഉപയോഗിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. ഇഡിയുടെ നീക്കങ്ങളെ ശക്തമായി എതിർ‍ക്കുന്നുവെന്നും, ഈ വേട്ടയാടൽ തുടരരുതെന്നും സ്റ്റാലിൻ പറഞ്ഞു.

‘സാധാരണക്കാരെ ഞെരുക്കുന്ന പ്രശ്‌നങ്ങൾ‍ക്ക് മറുപടിയില്ലാത്തതിനാലാണ് കേന്ദ്രസർ‍ക്കാർ‍ ഈ വിധത്തിൽ‍ ജനശ്രദ്ധ തിരിക്കാന്‍ നോക്കുന്നത്. രാഷ്ട്രീയ എതിരാളികളെ നേരിടേണ്ടത് രാഷ്ട്രീയമായി തന്നെയാണ്’− സ്റ്റാലിൻ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

You might also like

  • Straight Forward

Most Viewed