ഷാജ് കിരൺ‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും


സ്വപ്‌ന സുരേഷിനെതിരായ ഗൂഢാലോചനക്കേസിൽ‍ ഷാജ് കിരൺ‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ പൊലീസ് ക്ലബിൽ‍ ചോദ്യം ചെയ്യലിനായി എത്തുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്ന് പോലീസ് ഹൈകോടതിയിൽ അറിയിച്ചിരുന്നു. ഷാജ് കിരണിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവേളയിലാണ് പോലീസ് കോടതിയിൽ നിലപാടെടുത്തത്.

മുൻകൂർ നോട്ടീസ് നൽകി ഷാജ് കിരണിനെ ചോദ്യം ചെയ്യാമെന്നും കോടതിയും വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യിന് ശേഷമാവും ഷാജ് കിരണെ പ്രതിയാക്കണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed