ഒളിമ്പ്യന്‍ ഹരി ചന്ദ് അന്തരിച്ചു


ഇന്ത്യയുടെ മുന്‍ ദീര്‍ഘദൂര ഓട്ടക്കാരന്‍ ഹരിചന്ദ് (69) അന്തരിച്ചു. 1976-ലെ മോണ്ടറെയ്ല്‍ ഒളിമ്പിക്‌സില്‍ 10,000 മീറ്ററില്‍ 25 ലാപ്പർ സെറ്റില്‍ ദേശീയ റക്കോർഡ് സ്ഥാപിച്ചിട്ടുണ്ട്. രണ്ടാം ഹീറ്റസില്‍ ഹരിചന്ദ് സ്ഥാപിച്ച 28: 48.72 സമയം 32 വർഷം നിലനിന്നു. 32 വര്‍ഷത്തിന് ശേഷം സുരേന്ദ്ര സിങ്ങാണ് റക്കോര്‍ഡ് തകര്‍ത്തത്. 1980-ലെ മോസ്‌കോ ഒളിമ്പിക്‌സിലും ഹരി ചന്ദ് ഇന്ത്യയെ പ്രതിനിധീകരിച്ചു.

1978 ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ 5,000, 10,000 മീറ്ററുകളില്‍ രണ്ട് സ്വര്‍ണ്ണ മെഡലുകള്‍ നേടിയിട്ടുണ്ട് ഹരിചന്ദ്. ഹരി ചന്ദിന്റെ മരണം ഇന്ത്യന്‍ കായിക മേഖലക്ക് തീരാനഷ്ടമാണെന്ന് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവും നീന്തല്‍ താരവുമായ ഖജന്‍ സിങ്ങ് പ്രതികരിച്ചു.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed