കേന്ദ്രമന്ത്രി വി മുരളീധരന്‍ ആഫ്രിക്കയിലേക്ക്; സിംബാവെയും മലാവിയും സന്ദര്‍ശിക്കും


കേന്ദ്രവിദേശകാര്യ മന്ത്രി വി മുരളീധരന്‍ ആഫ്രിക്കന്‍ രാജ്യമായ സിംബാവ്വെയിലും മലാവിയിലും സന്ദര്‍ശനം നടത്തും. ജൂണ്‍ ആറ്, ഏഴ് തീയതികളില്‍ സിംബാവെയിലും എട്ട്, ഒന്‍പത് തീയതികളില്‍ മലാവിയുമാണ് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക സന്ദര്‍ശനം. സിംബാവെ സന്ദര്‍ശനത്തില്‍ വി മുരളീധരന്‍ പ്രസിഡന്റ് എമേഴ്‌സണുമായും മുതിര്‍ന്ന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. 

രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ഡോ. ഫ്രെഡറിക് ഷാവയുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

സിംബാവെ സന്ദര്‍ശനത്തിന് ശേഷം മലാവിയിലെത്തുന്ന വി മുരളീധരന്‍ പ്രസിഡന്റ് ലാസറസ് മെകാര്‍ത്തിയുമായും വിദേശകാര്യ മന്ത്രി നാന്‍സി ടെംബോയുമായും കൂടിക്കാഴ്ച നടത്തും. വിദേശതാതപര്യവും സഹകരണവും സംബന്ധിച്ചാകും ചര്‍ച്ച.

2021 ജൂണ്‍ 28ന് കേന്ദ്രമന്ത്രി ഫ്രെഡറിക് ഷാവയുമായി വെര്‍ച്വല്‍ മീറ്റിംഗ് നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം, ആരോഗ്യം, ഊര്‍ജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണം ഉള്‍പ്പെടെയുള്ളവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായിരുന്നു.

 

 

You might also like

  • Straight Forward

Most Viewed