ട്വന്റി-ട്വന്റി മാതൃകയിൽ പുതിയ പാർട്ടി രുപീകരിച്ച് പ്രവാസികൾ


ട്വന്റി ട്വന്റി മാതൃകയിൽ പുതിയ പാർട്ടി രൂപീകരിച്ച് പ്രവാസികൾ . കേരള പ്രവാസി അസോസിയേഷൻ എന്നപേരിൽ പാർട്ടിയുടെ മെമ്പർ ഷിപ് ക്യാമ്പയിൻ കോഴിക്കോട് തുടങ്ങി. പ്രവാസികളെ വിവിധ മുന്നണികൾ പരിഗണിക്കാത്ത സാഹചര്യത്തിലാണ് പുതിയ പാർട്ടി എന്ന് ഭാരവാഹികൾ പറഞ്ഞു. 

പ്രവാസികളുടെ വോട്ടവകാശത്തിനയുള്ള നിയമ പോരാട്ടത്തിന്റെ തുടർച്ചയായാണ് പുതിയ പ്രവാസി പാർട്ടിക്കു രൂപം നൽകിയിരിക്കുന്നത്. പ്രവാസികൾ നയിക്കുന്ന പാർട്ടിയിൽ എല്ലാവർക്കും അംഗത്വം നൽകുമെന്നും ഇന്ത്യയിലാകെ കമ്മറ്റികൾ ഉണ്ടാക്കുമെന്നുമാണ് ഭാരവാഹികളുടെ അവകാശ വാദം. അംഗത്വ വിതരണ ഉദ്ഘാടനം അഡ്ഹോക് കമ്മറ്റി ചെയർമാൻ രാജേന്ദ്രൻ വെള്ളപ്പാലത്തു നിർവഹിച്ചു.
രാഷ്ട്രീയ പാർട്ടികളും പ്രവാസി സംഘടനകളും യഥാർത്ഥ പ്രവാസി പ്രശ്നങ്ങൾ ശ്രദ്ധിക്കാത്തതാണ് പുതിയ പ്രവാസി പാർട്ടി രൂപീകരിക്കാൻ ഇടയാക്കിയതെന്നു അദ്ദേഹം പറഞ്ഞു.

പ്രവാസി പുനരദിവാസം, യുവാക്കൾക്കു തൊഴിൽ ഉറപ്പാക്കൽ, വിടില്ലാത്തവർക്ക് വീട് നൽകൽ എന്നിവയാണ് പുതിയ പാർട്ടിയുടെ പ്രാധാന പ്രഖ്യാപനം. ട്വന്റി ട്വന്റി മാതൃകയിൽ സഹായങ്ങളും സേവനങ്ങളും നൽകി പ്രവാസികളെ പാർട്ടിയിലേക്ക് ചേർക്കാനാണ് ഇവരുടെ ലക്ഷ്യം.

You might also like

Most Viewed