ശരദ് പവാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; നടി കേതകി ചിതാലെ അറസ്റ്റിൽ


എൻസിപി നേതാവ് ശരദ് പവാറിനെ അവഹേളിച്ചെന്ന പരാതിയെ തുടർന്ന് മറാത്തി നടി കേതകി ചിതാലയെ പോലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെ ശരദ് പവാറിനെ അപകീർത്തിപ്പെടുത്താൻ കുറിപ്പ് പങ്കുവെച്ചുവെന്നാണ് എൻസിപി പ്രവർത്തകർ നൽകിയ പരാതി. താനെ പോലീസ് ആണ് താരത്തെ കസ്റ്റഡിയിലെടുത്തത്. എന്നാൽ മറ്റൊരാൾ എഴുതിയ പോസ്റ്റ് പങ്കുവയ്ക്കുകയാണ് നടി ചെയ്തത്. നിതിൻ ഭാവെ എന്ന അഭിഭാഷകനാണ് ഈ കുറിപ്പ് എഴുതിയത്. മറാഠിയിലാണ് വിവാദമായ പോസ്റ്റ് കുറിച്ചിരിക്കുന്നത്. ഇതിൽ എൻസിപി നേതാവ് ശരദ് പവാറിനെയോ അദേഹത്തിന്‍റെ പേരോ നേരിട്ട് പറയുന്നില്ല. എന്നാൽ പ്രായം 80 എന്നുള്ളതും പവാർ എന്നും പോസ്റ്റിൽ സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങളെ നരകം കാത്തിരിക്കുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. ശിവസേനയും എൻസിപിയും തമ്മിലുള്ള ശത്രുത നടിയുടെ പോസ്റ്റ് മൂലം വർധിക്കാൻ സാധ്യതയുണ്ടെന്നും സ്വപ്‌നിൽ നെട്ക എന്ന എൻസിപി പ്രവർത്തകൻ നൽകിയ പരാതിയിൽ പറയുന്നു.

You might also like

Most Viewed