ന്യൂയോര്‍ക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്; വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്

ന്യൂ യോര്‍ക്കിലെ ബഫലോയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച ഉച്ചക്കാണ് സംഭവം നടന്നത്. പേയ്റ്റന്‍ ഗ്രെന്‍ഡന്‍ എന്ന 18 കാരനാണ് അക്രമി. ഇയാള്‍ പൊലീസില്‍ കീഴടങ്ങി. വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മരിച്ചവരില്‍ മിക്കവരും കറുത്ത വര്‍ഗക്കാരാണ്. കറുത്ത വര്‍ഗക്കാര്‍ പാര്‍ക്കുന്ന പ്രദേശത്താണ് വെടിവയ്പ്പ് നടന്ന സൂപ്പര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്നത്. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഹെല്‍മറ്റില്‍ കടിപ്പിച്ച ക്യാമറയിലൂടെ വെടിവയ്പ്പിന്റെ ലൈവ് ട്രീമിങ്ങും യുവാവ് നടത്തി. കോടതിയില്‍ ഹാജരാക്കിയ യുവാവ് എന്നാല്‍ കുറ്റം നിഷേധിച്ചു.