ഇൻഡോറിൽ ഇരുനില കെട്ടിടത്തിനു തീപിടിച്ച് ഏഴു പേർ വെന്തുമരിച്ചു


മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിനു തീപിടിച്ച് ഏഴു പേർ വെന്തുമരിച്ചു. ഒൻപതുപേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇന്നു പുലർച്ചെയാണ് ദുരന്തം. രക്ഷപ്പെടുത്തിയവരിൽ അഞ്ചുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇൻഡോർ പോലീസ് കമ്മീഷണർ ഹരിനാരായണ ചാരി മിശ്ര പറഞ്ഞു. ഇന്നു പുലർച്ചെ 3.10ഓടെയാണ് ഇൻഡോറിലെ സ്വവർൺ ബാഗ് കോളനിയിലുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്. 

ബേസ്മെന്‍റിലെ പ്രധാന വൈദ്യുത വിതരണ സംവിധാനത്തിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമായത്. താമസിയാതെ അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്കും തീ പടർന്നു, പിന്നീട് മുഴുവൻ കെട്ടിടത്തിലേക്കും പടരുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.

You might also like

  • Straight Forward

Most Viewed