ചൈനയിൽ കെട്ടിടം തകർന്ന് 53 പേർ മരിച്ചു


ചൈനയിൽ കെട്ടിടം തകർന്ന് 53 പേർ മരിച്ചതായി റിപ്പോർട്ട്. ചാങ്ഷാ നഗരത്തിലാണ് അപകടം. 10 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽനിന്നു രക്ഷപ്പെടുത്തി. ആറു നിലകളുള്ള കെട്ടിടമാണു തകർന്നുവീണത്. 

അപകടവുമായി ബന്ധപ്പെട്ട് ഒന്പതുപേരെ അറസ്റ്റ് ചെയ്തതായാണു റിപ്പോർട്ട്. 

കെട്ടിടനിർമാണച്ചട്ടങ്ങൾ ലംഘിച്ചതിനാണു നടപടി. കെട്ടിടത്തിന്‍റെ ഉടമസ്ഥനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണു സൂചന.

You might also like

  • Lulu Exchange
  • Straight Forward

Most Viewed