ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്‍റ് ഗോതബയ രാജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ന് അർധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വരും. സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അഞ്ചാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പാർലമെന്‍റ് സമ്മേളനവും മേയ് 17 വരെ നിർത്തിവച്ചു. അതേസമയം പ്രതിപക്ഷവും വിദ്യാർഥി സംഘടനകളും പ്രതിഷേധം ശക്തമാക്കി.