മാർച്ച് മാസം ഇന്ത്യ കടന്നു പോയത് 122 വർഷത്തിനിടയിലെ ഏറ്റവും ചൂടുകൂടിയ ദിനങ്ങളിലൂടെ

രാജ്യം ഇത്തവണ കടന്നു പോയത് ഒന്നേകാൽ നൂറ്റാണ്ടിലെ ഏറ്റവും ചൂടുകൂടിയ ദിനങ്ങളിലൂടെ. 122 വർഷത്തിനിടയിലെ ഏറ്റവും ചൂട് കൂടിയ മാർച്ച് മാസമായിരുന്നു ഇത്തവണയെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ഏറ്റവും ചൂടേറിയ മാസവും മധ്യ ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ചൂടേറിയ മാസവുമായിരുന്നു കടന്ന് പോയത്. 1901 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2010 ആയിരുന്നു നേരത്തെ ഇത്തരത്തിൽ ഉയർന്ന താപ നില രേഖപ്പെടുത്തിയ വർഷം. 2010 ൽ മാർച്ച് മാസത്തിൽ അനുഭവപ്പെട്ട പരമാവധി താപനില എന്ന റെക്കോർഡ് ഇത്തവണ മറികടന്നു എന്നും കാലവാസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
2010 മാർച്ചിൽ ഇന്ത്യയിൽ രേഖപ്പെടുത്തിയ ഉയർന്ന പകൽ താപനില ശരാശരി 33.09 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. എന്നാൽ ഇത്തവണ മാർച്ചിൽ ഇത് 33.1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു എന്നും കാലവസ്ഥാ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിൽ മാത്രമല്ല ആഗോളതലത്തിലും, കഴിഞ്ഞ രണ്ട് ദശകങ്ങളിൽ ഏറ്റവും ചൂടേറിയ വർഷങ്ങളാണ് ഇപ്പോഴത്തേത്. കാലാവസ്ഥാ വ്യതിയാനം ഇന്ത്യയിലെ കാലാവസ്ഥയെ തീവ്രമാക്കുകയും കാലവധിയെയും ബാധിക്കുന്നു ഉഷ്ണ തരംഗങ്ങൾ, ചുഴലിക്കാറ്റ്, കനത്ത മഴയുടെ എന്നിവയുൾപ്പെടെ ഇതിന്റെ ഭാഗമാണെന്നും ദേശീയ കാലാവസ്ഥാ പ്രവചന കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍ രാജേന്ദ്ര ജെനമണി ചൂണ്ടിക്കാട്ടുന്നു. വരൾച്ചയുടെ ദൈർഘ്യം വർധിച്ചു, അതിശക്തമായ മഴയുടെ അളവ് കൂടി. ചൂടു കാലം കൂടുതൽ ചൂടുപിടിക്കുന്ന നിലയിലേക്ക് മാറുകയാണെന്നും ജെനമണി പറഞ്ഞു