ഒവൈസിയുടെ ദീർഘായുസിന് ഹൈദരാബാദിലെ ഒരു ബിസിനസുകാരൻ ബലി നൽകിയത് 101 ആടുകളെ
എഐഎംഐഎം മേധാവിയും എംപിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ കാറിന് നേരെ ആക്രമികൾ വെടിയുതിർത്ത സംഭവത്തിനു പിന്നാലെ അദ്ദേഹത്തിന്‍റെ സൗഖ്യത്തിനായി പ്രത്യേക പ്രാർഥനകളും ചടങ്ങുകളും. ഒവൈസിയുടെ ദീർഘായുസിനായി ഹൈദരാബാദിലെ ഒരു ബിസിനസുകാരൻ 101 ആടുകളെ ബലി നൽകി. ദിവസങ്ങൾക്ക് മുന്‍പാണ് ഒവൈസി സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ യുപിയിലെ മീററ്റിൽ വെച്ച് വെടിയുതിർക്കുകയും ഒവൈസി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയും ചെയ്തത്.
ആക്രമണ ശ്രമത്തിന് പിന്നാലെ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ നൽകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. എന്നാൽ ഒവൈസി ഇത് നിരാകരിക്കുകയായിരുന്നു.


