മാർച്ച് 31ന് മുമ്പ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ അക്കൗണ്ട് മരവിപ്പിക്കുമെന്ന് എസ് ബി ഐ


രാജ്യം മുഴുവനുമുള്ള ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2022 മാര്‍ച്ച് 31ന് മുമ്പ് പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു.തടസങ്ങള്‍ ഇല്ലാതെ ബാങ്കിടപാട് നടത്തുന്നതിന് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു. ഇല്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുകയും ബാങ്കിംഗ് ഇടപാടുകള്‍ക്ക് തടസം നേരിടുകയും ചെയ്യുമെന്ന് ഉപയോക്താക്കള്‍ക്ക് എസ്ബിഐ മുന്നറിയിപ്പ് നല്‍കി.

കോവിഡ് മഹാമാരി കണക്കിലെടുത്ത് പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി 2021 സെപ്റ്റംബര്‍ 30ല്‍ നിന്ന് 2022 മാര്‍ച്ച് 31 വരെ കേന്ദ്രം നീട്ടി നല്‍കിയിരുന്നു. മാര്‍ച്ച് 31നകം ബന്ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ഒന്നു മുതല്‍ പാന്‍കാര്‍ഡ് ഉപയോഗിക്കാനാവില്ല. ഇതോടെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനാകാതെ വരും. മാത്രമല്ല, ഇന്‍കംടാക്‌സ് ആക്ടിലെ സെക്ഷന്‍ 271ബി പ്രകാരം 10,000 രൂപ പിഴ ഈടാക്കാനും സാദ്ധ്യതയുണ്ട്.

ഇനി മുതല്‍ ബാങ്ക് അക്കൗണ്ട് തുറക്കാനും മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപം നടത്താനും ഓഹരികള്‍ വാങ്ങാനും 50,000 രൂപയുടെ ഇടപാട് നടത്തുന്നതിനും പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിച്ചാല്‍ മാത്രമേ സാദ്ധ്യമാകൂ.

You might also like

Most Viewed