യുഎസ് പ്രസിഡന്റിന്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി മരിച്ചു
ഷീബ വിജയൻ
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ നടത്തിയ സമരത്തിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്രട്ടറി അന്തരിച്ചു. നാഗപട്ടണം വേർകുടി ബ്രാഞ്ച് സെക്രട്ടറി കല്യാണ സുന്ദരമാണ് (45) ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. ജനുവരി 10-ന് നാഗപട്ടണം കടത്തെരുവിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കോലം കത്തിക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോൾ കല്യാണ സുന്ദരത്തിന്റെ ശരീരത്തിലേക്ക് വീഴുകയും തീ പടരുകയുമായിരുന്നു. കോലം കത്തിക്കുന്നത് തടയാൻ പോലീസ് ശ്രമിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ അപകടമുണ്ടായത്. കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം 13-ന് ആശുപത്രി വിട്ടെങ്കിലും ആരോഗ്യാവസ്ഥ വീണ്ടും വഷളായതിനെ തുടർന്ന് വീണ്ടും പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരണം സംഭവിച്ചത്. സംഭവത്തിൽ വേളാങ്കണ്ണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
dffgfddfdf


