ട്വന്റി20 ലോകകപ്പ്: ഇന്ത്യയുമായുള്ള മത്സരം ബഹിഷ്കരിക്കാൻ പാകിസ്താൻ; വിലക്ക് ഒഴിവാക്കാൻ 'സർക്കാർ തന്ത്രം'


ഷീബ വിജയൻ

അടുത്ത മാസം നടക്കാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരം പാകിസ്താൻ ബഹിഷ്കരിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഫെബ്രുവരി 15-ന് കൊളംബോയിൽ നിശ്ചയിച്ചിരിക്കുന്ന മത്സരത്തിൽ നിന്ന് വിട്ടുനിൽക്കാനാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ആലോചിക്കുന്നത്. ബി.സി.സി.ഐയുമായുള്ള തർക്കത്തെത്തുടർന്ന് ടൂർണമെന്റിൽ നിന്ന് പിന്മാറിയ ബംഗ്ലാദേശിനോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് ഈ നീക്കം. പി.സി.ബി ചെയർമാൻ മൊഹ്സിൻ നഖ്‌വി ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ പ്രധാനമന്ത്രി ശഹ്ബാസ് ശരീഫിന് സമർപ്പിച്ചു കഴിഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) കടുത്ത ശിക്ഷാനടപടികളിൽ നിന്ന് രക്ഷപ്പെടാൻ കൃത്യമായ പ്ലാൻ ബി പാകിസ്താൻ തയ്യാറാക്കിയിട്ടുണ്ട്. ക്രിക്കറ്റ് ബോർഡിന്റെ താല്പര്യപ്രകാരമല്ല, മറിച്ച് രാജ്യത്തിന്റെ സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സർക്കാരാണ് കളിയിൽ നിന്ന് വിട്ടുനിൽക്കാൻ നിർദ്ദേശിച്ചതെന്ന് ഐ.സി.സിയെ ബോധിപ്പിക്കാനാണ് അവരുടെ നീക്കം. 'ഫോഴ്സ് മജ്യൂർ' (നിയന്ത്രണാതീതമായ കാരണങ്ങൾ) എന്ന വാദം ഉന്നയിക്കുന്നതിലൂടെ പിഴയിൽ നിന്നും വിലക്കുകളിൽ നിന്നും രക്ഷപ്പെടാമെന്ന് അവർ കണക്കുകൂട്ടുന്നു. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക് മത്സരം മുടങ്ങിയാൽ ഐ.സി.സിക്കും സംപ്രേക്ഷണാവകാശമുള്ള കമ്പനികൾക്കും കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും.

article-image

eqwewseweq

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed