കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ കമ്മിറ്റി റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ഭാരതത്തിന്റെ 77-ാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ (കെ.പി.എ) സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പ്രദേശവാസികൾക്കും അസോസിയേഷൻ അംഗങ്ങൾക്കുമായി മധുരവിതരണവും നടത്തി.

സൽമാബാദ് ഏരിയ പ്രസിഡന്റ് തുളസിരാമന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കെ.പി.എ സെക്രട്ടറി രജീഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയും റിപ്പബ്ലിക് ദിനത്തിന്റെ മഹത്വത്തെയും കുറിച്ച് ചടങ്ങിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. ഏരിയ സെക്രട്ടറി അനൂപ് സ്വാഗതം ആശംസിച്ചു. കെ.പി.എ സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ലിനീഷ് പി. ആചാരി, സജീവ് ആയൂർ, ജോസ് മാങ്ങാട്, മജു വർഗീസ് എന്നിവർ ചടങ്ങിൽ സംബന്ധിക്കുകയും റിപ്പബ്ലിക് ദിന ആശംസകൾ അറിയിക്കുകയും ചെയ്തു.

വൈസ് പ്രസിഡന്റ് സുഭാഷ് കെ.എസ്, ജോയിന്റ് സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി. കെ.പി.എ സൽമാബാദ് ഏരിയ കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, സെക്രട്ടേറിയറ്റ് കമ്മിറ്റി ഭാരവാഹികളും നിരവധി അംഗങ്ങളും പരിപാടിയിൽ സജീവമായി പങ്കെടുത്തു. പ്രവാസികൾക്കിടയിൽ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തുന്ന ഇത്തരം സാമൂഹിക പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ട്രഷറർ അബ്ദുൾ സലീം ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

article-image

asddsdsa

article-image

asdadsasdd

article-image

dfsdsfdsaas

article-image

dfsdsdsf

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed