ജനുവരി മാസം ബഹ്റൈനിൽ ഒമിക്രോൺ ബാധിച്ചത് ഒരു ലക്ഷത്തോളം പേർക്ക്


ഈ കഴിഞ്ഞ ജനവരി മാസം ബഹ്റൈനിൽ ഒരു ലക്ഷത്തോളം പേർക്കാണ് കോവിഡ് വൈറസിന്റെ ഒമിക്രോൺ വേരിയന്റ് ബാധിച്ചതെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ആകെ പതിനാല് പേരാണ് ഇത് കാരണം മരണപ്പെട്ടത്. മൊത്തം അണുബാധയുടെ 0 ദശാശം 01 ശതമാനമാണ് ഇത്. കഴിഞ്ഞവർഷം ഡെൽറ്റ വേരിയന്റ് ബാധിച്ച 1,12,572 ആളുകളിൽ 787 പേരാണ് മരണപ്പെട്ടത്. ആൽഫ വേരിയന്റ് 78,331 കേസുകളിൽ 264 മരണം രേഖപ്പെടുത്തിയപ്പോൾ കോവിഡിന്റെ ആദ്യ സ്‌ട്രെയിൻ 87,137 കേസുകളും 341 മരണങ്ങളും ആണ് രേഖപ്പെടുത്തിയത്. നിലവിൽ മരണസംഖ്യയിലുള്ള കുറവ് വ്യക്തമാക്കുന്നത് വാക്സിനേഷന്റെ കാമ്പയിന്റെ വിജയമാണെന്ന് ദേശീയ കോവിഡ് പ്രതിരോധ സമിതി തലവൻ ലെഫ്റ്റനന്റ് കേണൽ ഡോ. മനാഫ് അൽ ഖഹ്താനി പറഞ്ഞു.

മരണനിരക്ക് കുറക്കാനും ആശുപത്രികളിലെയും തീവ്രപരിചരണ വിഭാഗങ്ങളിലെയും പ്രവേശന നിരക്കുകൾ കുറക്കാനും വാക്സിനേഷൻ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇനിയും വാക്സിനേഷൻ എടുക്കാത്തവർ അതിനായി എത്രയും പെട്ടന്ന് മുമ്പോട്ട് വരണമെന്നും, കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

You might also like

Most Viewed