റോഡ് അപകടത്തിൽപ്പെടുന്നവർക്ക് ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സ
ഷീബ വിജയൻ
റോഡ് അപകടങ്ങളിൽപ്പെടുന്നവർക്ക് തുണയായി സർക്കാരിന്റെ നിർണ്ണായക പ്രഖ്യാപനം. അപകടം സംഭവിച്ച് ആദ്യത്തെ അഞ്ച് ദിവസം സർക്കാർ ആശുപത്രികളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സ ലഭ്യമാക്കും. അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി 15 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.
ആരോഗ്യ സുരക്ഷാ പദ്ധതികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും സർക്കാർ തീരുമാനിച്ചു. കൂടാതെ, പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് മെഡിസെപ്പ് മാതൃകയിലുള്ള പുതിയ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. സാധാരണക്കാർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന നടപടികളാണ് ബജറ്റിലൂടെ ധനമന്ത്രി കെ എൻ ബാലഗോപാൽ മുന്നോട്ട് വെച്ചിരിക്കുന്നത്.
qw


