ട്രെയിനിൽ ഇനി മുതൽ ഉച്ചത്തിൽ പാട്ടും സംസാരവും വേണ്ട: പിടി വീണാൽ പിഴ


ട്രെയിനുകളിൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതിന് നിരോധനം ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചത്തിൽ പാട്ടുവയ്ക്കുന്നതും, ഫോണിൽ ഉറക്കെ സംസാരിക്കുന്നതും, കൂട്ടംകൂടി സംസാരിക്കുന്നതിനുമാണ് നിരോധനം

ട്രെയിൻ യാത്രയ്‌ക്കിടെ ഉറക്കെ സംസാരിക്കുന്നതും, പാട്ടുവയ്‌ക്കുന്നതും മറ്റ് യാത്രികർക്ക് വലിയ ശല്യമാണ് സൃഷ്ടിക്കാറ്. ഇതുമായി ബന്ധപ്പെട്ട് ദിനം പ്രതി നിരവധി പരാതികളും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയിൽവേ മന്ത്രാലയം പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ പിഴ ഉൾപ്പെടെ കർശന നടപടി സ്വീകരിക്കാനും തീരുമാനമുണ്ട്.

കൂടാതെ ഇനി മുതൽ കോച്ചുകളിൽ രാത്രി 10 മണിയ്‌ക്ക് ശേഷം ലൈറ്റുകൾ അണയ്‌ക്കാനും റെയിൽവേയുടെ നിർദ്ദേശമുണ്ട്. നൈറ്റ് ലൈറ്റുകൾ ഒഴികെ ബാക്കി എല്ലാ ലൈറ്റുകളും ഓഫ് ആക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

You might also like

Most Viewed