മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം; കോഴിക്കോട് സ്വദേശിയായ പെണ്‍കുട്ടിയെ ചോദ്യം ചെയ്ത് ഡല്‍ഹി പൊലീസ്; ലാപ്‌ടോപ്പും ഫോണും പിടിച്ചെടുത്തു


ക്ലബ് ഹൗസ് ആപ്പിലൂടെ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്ന കേസില്‍ മലയാളി പെണ്‍കുട്ടിയെ ചോദ്യം ചെയ്തതായി അറിയിച്ച് ഡല്‍ഹി പൊലീസ് അറിയിച്ചു. കോഴിക്കോട് സ്വദേശിനിയെയാണ് ചോദ്യം ചെയ്തത്. പെണ്‍കുട്ടിയുടെ ലാപ്‌ടോപ്പം ഫോണും കസ്റ്റഡിയിലെടുത്തെന്നും അന്വേഷണവുമായി പെണ്‍കുട്ടിയും കുടുംബവും സഹകരിച്ചെന്നും പൊലീസ് അറിയിച്ചു.

കേസില്‍ തിരിച്ചറിഞ്ഞ ആറു പേരിലൊരാണ് പെണ്‍കുട്ടി. ലക്‌നൗ സ്വദേശിയായ മറ്റൊരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ക്ലബ് ഹൗസ് ചര്‍ച്ചയില്‍ മുസ്ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. ഡല്‍ഹി വനിതാ കമ്മീഷനാണ് ഇതിനെതിരെ കേസുത്തണമെന്നാവശ്യപ്പെട്ട് പൊലീസിന് നോട്ടീസ് നല്‍കിയത്.

ലക്‌നൗ സ്വദേശിയായ 18 കാരനാണ് പ്രധാന പ്രതി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. മറ്റൊരാളുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിയോ ചാറ്റ് റൂം തുറന്നതെന്നാണ് ഇയാള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്. റൂം തുറന്ന ശേഷം 18 കാരന്‍ മോഡറേറ്റര്‍ അവകാശം അയാള്‍ക്ക് കൈമാറുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed