കുട്ടികൾക്കുളള വാക്‌സിനേഷൻ; ആദ്യ ദിനം വാക്സിൻ സ്വീകരിച്ചത് 41 ലക്ഷത്തിലധികം കുട്ടികൾ

ന്യൂഡൽഹി
രാജ്യത്ത് 15 വയസ് മുതൽ 18 വയസ് വരെയുളള കുട്ടികൾക്കുളള വാക്‌സിനേഷന്റെ ആദ്യ ദിനമായ തിങ്കളാഴ്‌ച 41 ലക്ഷത്തിലധികം കുട്ടികൾ വാക്‌സിനേഷൻ സ്വീകരിച്ചു. 41,27,468 കുട്ടികൾക്കാണ് കൊവാക്‌സിൻ ഡോസ് നൽകിയത്. ഇതോടെ ആകെ നൽകിയ വാക്‌സിൻ ഡോസുകളുടെ എണ്ണം 146.71 കോടിയായി.
വാക്‌സിനെടുത്ത കുട്ടികളെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. നമ്മുടെ രാജ്യത്തെ കുട്ടികളെ കൊവിഡിൽ നിന്ന് സംരക്ഷിക്കുന്നതിൽ പ്രധാന ചുവടുവയ്‌പ് നടത്തിയിരിക്കുന്നു. വാക്‌സിനെടുത്ത എല്ലാ യുവ സുഹൃത്തുക്കൾക്കും എന്റെ അഭിനന്ദനങ്ങൾ. അവരുടെ മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ. കൂടുതൽ യുവാക്കളോട് വരുംദിവസങ്ങളിൽ വാക്‌സിനേഷനെടുക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.