ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്

ന്യൂഡൽഹി
ആശങ്ക ഉയർത്തി രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,379 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,007 പേർ രോഗമുക്തരായി. 124 പേർ മരണത്തിന് കീഴടങ്ങി. കോവിഡ് മരണസംഖ്യ 4,82,017 ആയി.
നിലവിൽ 1,71,830 പേർ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നുണ്ട്. ആകെ രോഗമുക്തരുടെ എണ്ണം 3,43,06,414 ആയി ഉയർന്നു.