അരവിന്ദ് കേജരിവാളിന് കോവിഡ്

ന്യൂഡൽഹി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കോവിഡ്. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സന്പർക്കത്തിൽവന്നവർ പരിശോധന നടത്തണമെന്നും സ്വയം നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദേശിച്ചു.