ഇന്ത്യയിൽ ഒമിക്രോൺ‍ ബാധിതരുടെ എണ്ണം 500 കടന്നു


ന്യൂഡൽഹി: രാജ്യത്തെ ഒമിക്രോൺ‍ ബാധിതരുടെ എണ്ണം 500 കടന്നു. 508 പേരിലാണ് ഇതുവരെ വൈറസ് ബാധ കണ്ടെത്തിയത്. ഇതിൽ‍ 153 പേർ‍ രോഗമുക്തരായി. ഞായറാഴ്ച മാത്രം രാജ്യത്ത് 77 ഒമിക്രോണ്‍ കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്തിരുന്നു. ഹിമാചൽ‍പ്രദേശിലും മധ്യപ്രദേശിലും ആദ്യമായി രോഗ ബാധ റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്നുമെത്തിയവരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതൽ‍ ഒമിക്രോൺ കേസുകൾ‍ റിപ്പോർ‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 141 പേർ‍ക്കാണ് സംസ്ഥാനത്ത് ഒമിക്രോണ്‍ ബാധിച്ചത്. 

ഡൽ‍ഹി(79), കേരളം(57), ഗുജറാത്ത്(49), തെലുങ്കാന(44) തമിഴ്‌നാട്(34),കർ‍ണാടക(31), രാജസ്ഥാൻ(23), ഹരിയാന(10)മധ്യപ്രദേശ്(ഒന്‍പത്), ഒഡീഷ(എട്ട്), ആന്ധ്രാപ്രദേശ്(ആറ്), ബംഗാൾ‍(ആറ്), ചണ്ഡീഗഡ്(മൂന്ന്), ജമ്മുകാഷ്മീർ‍(മൂന്ന്), ഉത്തർ‍പ്രദേശ്(രണ്ട്), ഉത്തരാഖണ്ഡ്(ഒന്ന്),ഹിമാചൽ‍പ്രദേശ്(ഒന്ന്) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed