സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയുടെ കുത്തക തകർക്കാൻ ചൈന; മുളക് വില ഇടിയുന്നു
ഷീബ വിജയൻ
മുംബൈ: ലോക സുഗന്ധവ്യഞ്ജന വിപണിയിൽ ഇന്ത്യയുടെ ആധിപത്യത്തിന് ഭീഷണിയുമായി ചൈന രംഗത്ത്. ഇന്ത്യൻ മുളകിനും ജീരകത്തിനും ആഗോള വിപണിയിൽ ഡിമാൻഡ് കുറയുന്നതായാണ് സൂചനകൾ. ചൈന വൻതോതിൽ മുളകും ജീരകവും കൃഷി ചെയ്യാനും തുച്ഛമായ വിലയ്ക്ക് കയറ്റുമതി ചെയ്യാനും തുടങ്ങിയതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യയിൽ നിന്ന് മുളക് ഇറക്കുമതി ചെയ്ത് പ്രാദേശികമായി സംസ്കരിച്ചും ചൈന വിദേശ വിപണികളിൽ കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്നുണ്ട്.
ഇന്ത്യയുടെ സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ നാലിലൊന്ന് മുളകാണ്. 2024-25 കാലയളവിൽ മുളക് കയറ്റുമതിയുടെ അളവ് വർധിച്ചെങ്കിലും, വിദേശ വിപണിയിലെ മത്സരവും വിലക്കുറവും കാരണം വരുമാനത്തിൽ 11 ശതമാനം ഇടിവുണ്ടായി. ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ ഉത്പാദനത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം 35 ശതമാനം കുറവുണ്ടായതും പ്രതിസന്ധി രൂക്ഷമാക്കി. പാപ്രിക, തേജ എന്നീ മുളക് ഇനങ്ങൾ ചൈന വൻതോതിൽ വിപണിയിലെത്തിക്കുന്നത് അടുത്ത സീസണുകളിൽ ഇന്ത്യൻ കർഷകർക്ക് വലിയ വെല്ലുവിളിയാകും.
assdadsaadsads

