ജമ്മുകാഷ്മീരിൽ സുരക്ഷാസേന ഭീകരനെ വധിച്ചു


ശ്രീനഗർ: ജമ്മുകാഷ്മീരിൽ‍ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാസേന ഒരു ഭീകരനെ വധിച്ചതായി റിപ്പോർട്ടുണ്ട്. പൂഞ്ചിലെ സൂരൻകോട്ട് വനമേഖലയിലാണ് ഏറ്റുമുട്ടൽ‍ നടക്കുന്നത്.

അതേസമയം, ജമ്മു കാഷ്മീരിലെ ശ്രീനഗറിൽ പോലീസ് ബസിനുനേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൂടി വീരമൃത്യു വരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പോലീസുകാരനാണ് മരണത്തിന് കീഴടങ്ങിയത്.ശ്രീനഗറിനു സമീപം പാന്ത ചൗക്കിൽ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അതീവ സുരക്ഷാ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ജമ്മു കാഷ്മീർ സായുധ പോലീസിലെ ഒൻപതാം ബറ്റാലിയനിലെ പോലീസുകാർക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്.

You might also like

Most Viewed