മൊഫിയ പർവീണിന്റെ ആത്മഹത്യ; പുതിയ ആരോപണവുമായി പിതാവ്


ആലുവ: നിയമ വിദ്യാർഥിനി മൊഫിയ പർവീൺ ആത്മഹത്യ ചെയ്ത കേസിൽ പുതിയ ആരോപണവുമായി പിതാവ്. മൊഫിയയുടെ അടുത്ത കൂട്ടുകാരിയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നാണ് മൊഫിയയുടെ പിതാവ് ആലുവ എടയപ്പുറം കക്കാട്ടിൽ ദിൽഷാദ് ആവശ്യപ്പെട്ടിരിക്കുന്നത്. ആലുവ എസ്എച്ച്ഒയായിരുന്ന സിഐക്കെതിരെ 166എ ചുമത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. മൊഫിയയുടെ ഭർത്താവ് സുഹൈലും കൂട്ടുകാരിയും തമ്മിലുള്ള ബന്ധമാണ് അനേഷിക്കണ്ടത്. 

സുഹൈലിന്‍റെ  മുൻകാല ചരിത്രവും അയാളുടെ കൂട്ടുകെട്ടും സാന്പത്തിക സ്രോതസും അനേഷിക്കണം. അറബി ഭാഷ അനായാസം കൈകാര്യം ചെയ്യുന്ന ആളായതിനാൽ വിദേശബന്ധവും അന്വേഷണ പരിധിയിൽ വരണം. 

സുഹൈലിന്‍റെ ഒരു മൊബൈൽ നന്പർ പകൽ സമയത്ത് ഓഫ് ആയിരിക്കും. ഇക്കാര്യത്തെക്കുറിച്ച് മൊഫിയ ചോദിച്ചപ്പോൾ ചില ഇടപാടുകൾ ഉണ്ടെന്നു പറഞ്ഞ് മർദിച്ചിട്ടുണ്ട്.  ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്ത് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ദിൽഷാദ് ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed