ശക്തികാന്ത ദാസ് ആർബിഐ ഗവർണറായി തുടരും


മുംബൈ: ശക്തികാന്ത ദാസ് ആർബിഐ ഗവർണറായി തുടരും. മൂന്ന് വർഷത്തേക്ക് കൂടി സർക്കാർ അദ്ദേഹത്തിന്റെ കാലാവധി നീട്ടി നൽകുകയായിരുന്നു. തീരുമാനത്തിന് കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതിയും അംഗീകാരം നൽകി.

2018 ഡിസംബർ 12നാണ് ശക്തികാന്ത ദാസിനെ റിസർവ്വ് ബാങ്കിന്റെ 25ാം ഗവർണറായി സർക്കാർ നിയോഗിച്ചത്. ധനകാര്യമന്ത്രാലയത്തിൽ സാന്പത്തികകാര്യ സെക്രട്ടറിയായിരുന്നു അദ്ദേഹം. ഉർജിത് പട്ടേലിന്റെ രാജിയെ തുടർന്നാണ് ശക്തികാന്ത ദാസിനെ ചുമതലയേൽപിച്ചത്. 1980 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു ശക്തികാന്ത ദാസ്. റവന്യൂ സെക്രട്ടറിയായും പതിനഞ്ചാം ധനകാര്യ കമ്മീഷൻ അംഗമായും ജി 20 ഷെർപ്പ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

You might also like

Most Viewed