ലഹരിമരുന്ന് കേസില്‍ കേസില്‍ എൻസിബി തന്നെ മനഃപൂർവ്വം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നെന്ന് ആര്യന്‍ ഖാന്‍മ

മുംബൈ: ലഹരിമരുന്ന് കേസില്‍ കേസില്‍ തന്നെ ഉള്‍പ്പെടുത്താന്‍ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ മനഃപൂര്‍വം ശ്രമിക്കുന്നെന്ന് ആര്യന്‍ ഖാന്‍ ബോംബെ ഹൈക്കോടതിയില്‍. തന്‍റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ തെറ്റായി വ്യാഖ്യാനിച്ച് ലഹരി മരുന്ന് കേസുമായി തനിക്ക് ബന്ധമുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ എന്‍സിബി ശ്രമിക്കുന്നെന്നും ആര്യന്‍ ആരോപിച്ചു.
പ്രത്യേക കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ആര്യന്‍ ഖാന്‍ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യഹര്‍ജി കോടതി ചൊവ്വാഴ്ച പരിഗണിക്കും. അതേസമയം, കേസുമായി ബന്ധപ്പെട്ട് 20 പേരെ എന്‍സിബി അറസ്റ്റ് ചെയ്തിട്ടുണ്ട്.