പൂനയിലുണ്ടായ വാഹനാപകടത്തിൽ നാല് പേര്‍ മരിച്ചു


പൂന: പൂനയിലെ നാവ്‌ലെ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പൂന-ബംഗളൂരു ഹൈവേയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.

മറ്റൊരുവാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന കാറില്‍ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് വ്യാപകമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed