ചരിത്രം കുറിച്ച് ഇന്ത്യ; വാക്സിനേഷൻ നൂറു കോടി പിന്നിട്ടു


രാജ്യത്ത് വാക്സിനേഷൻ 100 കോടി പിന്നിട്ടു. ചരിത്രനേട്ടം നേടിയത് 279 ദിവസം കൊണ്ടാണ്. ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ എം എൽ ആശുപത്രിയിലെത്തി. വാക്സിനേഷന്‍ നൂറു കോടി കടക്കുന്നതിന്‍റെ ഭാഗമായി നിരവധി പരിപാടികള്‍ കേന്ദ്രം ആസൂത്രണം ചെയ്തിട്ടുണ്ട്.

ചെങ്കോട്ടയിൽ ആഘോഷങ്ങളുടെ ഭാഗമായി ദേശീയ പതാക ഉയർത്തും. വിമാനങ്ങളിലും ട്രെയിനുകളിലും കപ്പലുകളിലും നൂറ് കോടി ഡോസ് വാക്സീൻ മറികടന്നത് സംബന്ധിച്ച പ്രഖ്യാപനവും നടത്തും. ആഘോഷങ്ങളുടെ ഭാഗമായി ബിജെപി നേതാക്കൾ ഇന്ന് വിവിധ വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കും.
സംസ്ഥാനങ്ങള്‍ നേരിട്ട് കമ്പനികളില്‍ നിന്ന് സംഭരിച്ചതും കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ലഭ്യമാക്കിയതും അടക്കം 97,99,506 സെഷനുകളിലൂടെയാണ് ഇത്രയും വാക്സിന്‍ വിതരണം ചെയ്തത്. ഡോസിന്‍റെ 65 ശതമാനത്തിലധികം ഗ്രാമപ്രദേശങ്ങളിലാണ് നൽകുന്നത്. ജനുവരി 16നാണ് ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ കുത്തിവെപ്പ് ആരംഭിച്ചത്.

You might also like

Most Viewed